Monday, 17 September 2012

ബസ്സ്‌ മേറ്റ്

ഓരോ തവണ ബസ്സില്യാത്ര ചെയ്യുമ്പോഴും ഞാന്വിചാരിക്കും, അടുത്തിരിക്കുന്ന ആളെ പരിചയപ്പെടണം യാത്രയുടെ മുഷിപ്പ്  മാറ്റാന്ഇറങ്ങേണ്ട സ്ഥലമെത്ത്വോളം സംസാരിചിരിക്കണം, അങ്ങനെ യാത്രയില്പരിചയപെടുന്ന ഒരുപാടു സുഹൃത്തുക്കള്നാടിന്റെ നാനാ ഭാഗത്തുമുണ്ടാവണം എന്നൊക്കെ. എന്നാല്ഒരിക്കല്പോലും അതിനു    സാധിച്ചിട്ടില്ല .എന്തോ, തുടങ്ങി കിട്ടാനുള്ള ഒരു മടി കാരണം മൂന്നും നാലും മണിക്കൂര്ദൈര്ഖ്യമുള്ള ബസ്യാത്രയില്‍  തോളോട് തോല്ഉരുമ്മി ഒരേ സീറ്റില്ഇരുന്നിട്ടും അടുത്തിരിക്കുന്നവനോട്  ഒരക്ഷരം പോലും മിണ്ടാതെ ഒരു പുഞ്ചിരി പോലും കൊടുക്കാതെ ഇറങ്ങി പോന്നിട്ടുണ്ട്.ഒരു പക്ഷെ എന്റെ പോലെതന്നെ തൊട്ടടുത്തിരിക്കുന്ന ആള്ക്കും സംസാരം തുടങ്ങിക്കിട്ടാനുള്ള അതേ മടി ഉണ്ടായിരിക്കും അല്ലെങ്കില്സംസാരിക്കാന്വിഷയമോ കാരണമോ ഒന്നും ഇല്ലാഞ്ഞിട്ടായിരിക്കും.

 "വാഗന് ട്രാജഡിഡോകുമെന്ടരിയില്അഭിനയിച്ച ആളല്ലേയുനിവേഴ്സിടി  സ്റ്റോപ്പില്നിന്നും കയറി എന്റെ തൊട്ടടുത്ത്വന്നിരുന്ന പയ്യന്ചോദിച്ചു, കൂടെ ഒരു ഷേക്ക്ഹാന്റും. നാട്ടിലേക്ക് എത്താന്ഇനി ഒരു മണിക്കൂര്കൂടി ബസ്സിലിരിക്കണം. എനിക്ക് സന്തോഷമായി, കാരണം അവന്ഇങ്ങോട്ട് വന്നു പരിച്ചയപെട്ടതാണല്ലോ കൂടെ കേള്ക്കാന്സുഖമുള്ള   ഒരു കമന്റുമായി . ഞങ്ങള്സംസാരിച്ചു തുടങ്ങി."വാഗന്നമ്പര്എല്വി 1711"  എന്നാ  ഷോര്ട്ട് ഫിലിമിനെ  കുറിച്ചും അതിന്റെ പ്രസക്തിയെ കുറിച്ചും ഒക്കെ.നമ്മുടെ നാടിന്റെ  അറിയപ്പെടാതെ കിടക്കുന്ന ഇത്തരം ചരിത്രങ്ങള്തിരഞ്ഞെടുത്തു സിനിമയാക്കാന്തീരുമാനിച്ച  സംവിധായകന്ഹസീം ചെംബ്രയെ  ഒരുപാടു അഭിനന്ദിച്ചു .

ഇനി എന്റെ അവസരമാണ്, ഞാന്അവനെ കുറിച്ച് ചോദിച്ചു. എന്ത് ചെയ്യുന്നു വീടെവിടെയാണ് എന്നൊക്കെ. ., സാമൂഹിക, മനുഷ്യാവകാശ, പരിസ്ഥിതി പ്രവര്ത്തങ്ങളില്താല്പര്യമുള്ള ആളാണ് എന്ന് മനസ്സിലായി  ഒരു പ്രൈവറ്റ്  കോള്ളജില്‍  ബി ഇന്ഗ്ലിഷിനു പഠിക്കുന്നു. ഒരു എസ് കാരന്ആവണമെന്നാണ് ആഗ്രഹം. "കൂടംകുളം" സമരത്തില്പങ്കെടുക്കാന്അങ്ങോട്ട്പോകണമെന്ന്  വിചാരിച്ചിരിക്കുകയാണ് .കാസര്കോട്ടെ എന്ഡോസള്ഫാന്സമരത്തില്പങ്കെടുക്കാനും പോയിരുന്നു. ഒരു സംഖടനയിലും  അന്ഗമല്ല അവന്‍. ഒറ്റയാള്പോരാട്ടമാണ് എന്ന് മനസിലായി . പിന്നെയും  ഞങ്ങള്ഒരുപാടു സംസാരിച്ചു  സിനിമയെ  കുറിച്ചും , നാട്ടില്നടക്കുന്ന   സമരങ്ങളെ കുറിച്ചും ,കലാപങ്ങളെ കുറിച്ചും അതില്ഇരകളക്കപ്പെടുന്നവരെ  കുറിച്ചും അങ്ങനെ അങ്ങനെ.അവനു ഇറങ്ങേണ്ട സ്റ്റോപ്പ്കഴിഞ്ഞു പോയിരുന്നു അപോഴെക്കും. സമയം രാത്രി പത്തര മണി  കഴിഞ്ഞിട്ടുണ്ട്. ഞാന്ഓര്മ്മപ്പെടുത്തിയപ്പോള്അവന്പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു , സാരമില്ല ഇവിടെ നിന്നും വേറെ വണ്ടി കിട്ടും തിരിച്ചു  . സ്റ്റോപ്പില്അവന്ഇറങ്ങി.
അപരിചിതനായ ഒരു സഹയാത്രികനെ പരിചയപ്പെടുത്താന്കാരണമായ ഷോര്ട്ട് ഫിലിം  "വാഗന്നമ്പര്എല്വി 1711 "   ഇവിടെ പ്രദര്ശിപ്പിക്കുന്നു
2 comments:

  1. ബസിലിരിക്കുമ്പോൾ സംസാരിക്കുവാൻ ആഗ്രഹിക്കുമെങ്കിലും പക്ഷെ, എന്തോ വിമുഖത മനസ്സ് പ്രകടിപ്പിക്കും .. അതിനാൽ വെറുതെയിരുന്ന് പാട്ടും കേട്ട് യാത്ര തുടരും.. ട്രെയിനിൽ മറിച്ചാണ്.. ബസ്സിന്റെ പ്രശ്‌നമോ അതോ മനസ്സിന്റെ പ്രശ്നമോ ?

    ReplyDelete
  2. ട്രെയിനില്‍ ഒരു ഹോംലി ഫീലിംഗ് നമുക്ക് ലഭിക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.

    ReplyDelete