Monday, 17 September 2012

ബസ്സ്‌ മേറ്റ്

ഓരോ തവണ ബസ്സില്‍ യാത്ര ചെയ്യുമ്പോഴും ഞാന്‍ വിചാരിക്കും, അടുത്തിരിക്കുന്ന ആളെ പരിചയപ്പെടണം യാത്രയുടെ മുഷിപ്പ്  മാറ്റാന്‍ ഇറങ്ങേണ്ട സ്ഥലമെത്ത്വോളം സംസാരിചിരിക്കണം, അങ്ങനെ യാത്രയില്‍ പരിചയപെടുന്ന ഒരുപാടു സുഹൃത്തുക്കള്‍ നാടിന്‍റെ നാനാ ഭാഗത്തുമുണ്ടാവണം എന്നൊക്കെ. എന്നാല്‍ ഒരിക്കല്‍ പോലും അതിനു    സാധിച്ചിട്ടില്ല .എന്തോ, തുടങ്ങി കിട്ടാനുള്ള ഒരു മടി കാരണം മൂന്നും നാലും മണിക്കൂര്‍ ദൈര്‍ഖ്യമുള്ള ബസ്‌ യാത്രയില്‍  തോളോട് തോല്‍ ഉരുമ്മി ഒരേ സീറ്റില്‍ ഇരുന്നിട്ടും അടുത്തിരിക്കുന്നവനോട്  ഒരക്ഷരം പോലും മിണ്ടാതെ ഒരു പുഞ്ചിരി പോലും കൊടുക്കാതെ ഇറങ്ങി പോന്നിട്ടുണ്ട്.ഒരു പക്ഷെ എന്‍റെ പോലെതന്നെ തൊട്ടടുത്തിരിക്കുന്ന ആള്‍ക്കും സംസാരം തുടങ്ങിക്കിട്ടാനുള്ള അതേ മടി ഉണ്ടായിരിക്കും അല്ലെങ്കില്‍ സംസാരിക്കാന്‍ വിഷയമോ കാരണമോ ഒന്നും ഇല്ലാഞ്ഞിട്ടായിരിക്കും.

 "വാഗന് ട്രാജഡിഡോകുമെന്ടരിയില്‍ അഭിനയിച്ച ആളല്ലേ"  യുനിവേഴ്സിടി  സ്റ്റോപ്പില്‍ നിന്നും കയറി എന്‍റെ തൊട്ടടുത്ത്‌ വന്നിരുന്ന പയ്യന്‍ ചോദിച്ചു, കൂടെ ഒരു ഷേക്ക്‌ ഹാന്റും. നാട്ടിലേക്ക് എത്താന്‍ ഇനി ഒരു മണിക്കൂര്‍ കൂടി ബസ്സിലിരിക്കണം. എനിക്ക് സന്തോഷമായി, കാരണം അവന്‍ ഇങ്ങോട്ട് വന്നു പരിച്ചയപെട്ടതാണല്ലോ കൂടെ കേള്‍ക്കാന്‍ സുഖമുള്ള   ഒരു കമന്റുമായി . ഞങ്ങള്‍ സംസാരിച്ചു തുടങ്ങി."വാഗന്‍ നമ്പര്‍ എല്‍ വി 1711"  എന്നാ  ഷോര്‍ട്ട് ഫിലിമിനെ  കുറിച്ചും അതിന്റെ പ്രസക്തിയെ കുറിച്ചും ഒക്കെ.നമ്മുടെ നാടിന്‍റെ  അറിയപ്പെടാതെ കിടക്കുന്ന ഇത്തരം ചരിത്രങ്ങള്‍ തിരഞ്ഞെടുത്തു സിനിമയാക്കാന്‍ തീരുമാനിച്ച  സംവിധായകന്‍ ഹസീം ചെംബ്രയെ  ഒരുപാടു അഭിനന്ദിച്ചു .

ഇനി എന്‍റെ അവസരമാണ്, ഞാന്‍ അവനെ കുറിച്ച് ചോദിച്ചു. എന്ത് ചെയ്യുന്നു വീടെവിടെയാണ് എന്നൊക്കെ. ., സാമൂഹിക, മനുഷ്യാവകാശ, പരിസ്ഥിതി പ്രവര്‍ത്തങ്ങളില്‍ താല്പര്യമുള്ള ആളാണ് എന്ന് മനസ്സിലായി  ഒരു പ്രൈവറ്റ്  കോള്ളജില്‍  ബി എ ഇന്ഗ്ലിഷിനു പഠിക്കുന്നു. ഒരു ഐ എ എസ് കാരന്‍ ആവണമെന്നാണ് ആഗ്രഹം. "കൂടംകുളം" സമരത്തില്‍ പങ്കെടുക്കാന്‍ അങ്ങോട്ട്‌ പോകണമെന്ന്  വിചാരിച്ചിരിക്കുകയാണ് .കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ സമരത്തില്‍ പങ്കെടുക്കാനും പോയിരുന്നു. ഒരു സംഖടനയിലും  അന്ഗമല്ല അവന്‍. ഒറ്റയാള്‍ പോരാട്ടമാണ് എന്ന് മനസിലായി . പിന്നെയും  ഞങ്ങള്‍ ഒരുപാടു സംസാരിച്ചു  സിനിമയെ  കുറിച്ചും , നാട്ടില്‍ നടക്കുന്ന   സമരങ്ങളെ കുറിച്ചും ,കലാപങ്ങളെ കുറിച്ചും അതില്‍ ഇരകളക്കപ്പെടുന്നവരെ  കുറിച്ചും അങ്ങനെ അങ്ങനെ.അവനു ഇറങ്ങേണ്ട സ്റ്റോപ്പ്‌ കഴിഞ്ഞു പോയിരുന്നു അപോഴെക്കും. സമയം രാത്രി പത്തര മണി  കഴിഞ്ഞിട്ടുണ്ട്. ഞാന്‍ ഓര്‍മ്മപ്പെടുത്തിയപ്പോള്‍ അവന്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു , സാരമില്ല ഇവിടെ നിന്നും വേറെ വണ്ടി കിട്ടും തിരിച്ചു  .ആ സ്റ്റോപ്പില്‍ അവന്‍ ഇറങ്ങി.
അപരിചിതനായ ഒരു സഹയാത്രികനെ പരിചയപ്പെടുത്താന്‍ കാരണമായ ആ ഷോര്‍ട്ട് ഫിലിം  "വാഗന്‍ നമ്പര്‍ എല്‍ വി 1711 "   ഇവിടെ പ്രദര്ശിപ്പിക്കുന്നു