Friday, 29 April 2011

സിനിമ നടനായ മണിയും ആദിവാസി ജീവിതവും.(മാത്യഭൂമിയിലെ ബ്ളോഗനയില്‍ വന്ന 'മണി ഇപ്പോഴും പട്ടിണിയിലാണ്' എന്ന പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫറിന്റെ സംവിധായകന്‍ രഞ്ചന്‍ പ്രമോദുമായി നടത്തിയ ടെലഫോണ്‍ ഇന്റര്‍വ്യൂ.)

മാതൃഭൂമി  ബ്ളോഗനയില്‍ വന്ന  നിരക്ഷരന്‍ എന്ന ബ്ളോഗരുടെ മണി ഇപ്പോഴും പട്ടിണിയിലാണ് എന്ന പോസ്റ്  വായിക്കാനിടയായ സാഹചര്യത്തിലാണ് ഈ കുറിപ്പ് തയ്യാറാക്കിയത് .തീര്‍ച്ചയായും മാതൃഭൂമിയില്‍ വന്ന ഈ പോസ്റ്റ് ബ്ളോഗറുടെ സാമുഹികബോധത്തെയാണ് കാണിക്കുന്നത്. എന്നാല്‍ വസ്തുതകള്‍ കുറേക്കുടി വ്യത്യസ്തമാണ് എന്നതിനാലും മാതൃഭുമിയുടെ അനേകായിരം വരുന്ന വായനക്കാര്‍ ഇതിനോടകം ഈ കാര്യത്തില്‍   ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ടാവും എന്ന വിശ്വാസത്തിലും ചില വര്‍ത്തമാനങ്ങള്‍ പങ്കു വെക്കുകയാനിവിടെ.

                   ആയിരക്കണക്കിന് ആദിവാസികളെ വെച്ച് ഒരു മുഖ്യധാര സിനിമ പ്ളാന്‍ ചെയ്യുക എന്നത് തന്നെ ഇന്ത്യന്‍ സിനിമയില്‍ മുന്‍പ്  സംഭവിച്ചിട്ടുണ്ടോ എന്ന് അന്യേഷിക്കേണ്ടതാണ്. ഇന്ത്യന്‍ സിനിമകളിലും മലയാള സിനിമകളിലും വല്ലപോഴുമാണ് ആദിവാസി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. (ഡോക്യുമെന്ററികള്‍ ഉള്‍പ്പടെ). അങ്ങനെ ഉള്ള സിനിമകളിലും  ആദിവാസി വേഷങ്ങള്‍ കൈകാര്യം ചെയ്യതത് പ്രശസ്ത നടി-നടന്മാരാണ. ഇതിന്റെ സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങള്‍ അന്യേഷിക്കണ്ട വിഷയമാണ്. എന്നാല്‍ അഭിനയത്തില്‍ ഒട്ടും മുന്‍ പരിചയമില്ലാത്തവരെ   ഉള്‍പെടുത്തി മോഹന്‍ലാലിനെ പോലത്തെ വലിയൊരു നടനെ വെച്ച് ഒരു സിനിമ ചെയ്യാന്‍  ഒരാള്‍ മുന്നോട്ടു വന്നു എന്നത്  വലിയൊരു കാര്യമാണ്.  ടി.വിയോ ക്യാമറയോ ഇതിനു മുന്‍മ്പ് കണ്ടിട്ടില്ലാത്ത മണി  എന്ന ബാലന്‍ സംസ്ഥാന അവാര്‍ഡിനോളം അഭിനയമികവു കാണിച്ചെങ്കില്‍ സംവിധായകനും ആ കുട്ടിയും തമ്മില്‍  എത്രത്തോളം മാനസിക പൊരുത്തത്തിലെത്തിയിട്ടുണ്ടാവണം   എന്ന്   കുട്ടികളെ വെച്ച്  ഒരു മിനിട്ട് പരസ്യ ചിത്രമെടുക്കവെര്‍ക്കെങ്കിലും ചുരുങ്ങിയത് മനസ്സില്ലാവും!

          മലയാളത്തിലെ  വില പിടിപ്പുള്ള ഒരു തിരക്കഥകൃത്താണ് രജ്ഞന്‍ പ്രമോദ്. മീശ മാധവന്‍, നരന്‍, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ തുടങ്ങിയ വിജയ  സിനിമകളുടെ തിരക്കഥ അദ്ദേഹത്തിന്റെതാണ് . മലയാള പ്രേഷകരെ  തൃപ്തിപ്പെടുത്താനറിയാവുന്ന ഒരാള്‍ എന്തിനാണ് ഫോട്ടോഗ്രാഫര്‍ പോലെ ഒരു   സിനിമ ചെയ്തത് എന്ന വെറുമൊരു പരിചയപ്പെടല്‍ ചോദ്യം  ഫിലിം ഫെസ്റ്റിവലുകളില്‍ വെച്ച് അദ്ദേഹത്തോട് തന്നെ പങ്കു വെക്കുകയുണ്ടായി . സാമൂഹിക ബോധമുള്ള ഒരു  കലാ പ്രവര്‍ത്തന്റെ നിലപാടുകളില്‍ നിന്ന് ചെയ്ത സിനിമ എന്ന മറുപടിയും കിട്ടി. പിന്നീട് പല ഫിലിം ഫെസ്റ്റുകളില്‍ വെച്ചും അദേഹത്തെ കാണുകയുണ്ടായി.

         ഇപ്പോള്‍ മാതൃഭൂമിയിലെ ബ്ളോഗനയില്‍ വന്ന മണി ഇപ്പോളും പട്ടിണിയിലാണ് എന്ന പോസ്റ് വായിച്ചപ്പോയാണ്  അദ്ദേഹത്തെ വിളിച്ചത്. മാത്യഭൂമിയില്‍ ഇങ്ങനെയൊരു കാര്യം വന്നിട്ടുണ്ട്, എനിക്കും ആ ബ്ളോഗറുടെ അഭിപ്രായമുണ്ട്, താങ്കള്‍ക്കതിലെന്താണ് പറയാനുള്ളത് എന്ന് ചോദിച്ചു .ഒരു ചിരിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ മറുപടി. സംസാരം നീണ്ടു. അവസാനം ഫോണ്‍ വെക്കാന്‍ നേരത്ത് ഈ സംഭാഷണം ഞാന്‍ താങ്കളുടെ അഭിപ്രായമായി എഴുതിക്കോട്ടെ  എന്ന് ചോദിച്ചു. അഥവാ ഈ സാഹചര്യത്തില്‍ രഞ്ജന്‍ പ്രമോദുമായുള്ള   ഒരു ഇന്റര്‍വ്യൂ  നന്നായിരിക്കും എന്ന തോന്നലില്‍ നിന്നും അദ്ദേഹത്തിന്റെ അനുവാദത്തോട് കൂടി ആ ടെലിഫോണ്‍ സംഭാഷണം ഇവിടെ ചേര്‍ക്കുന്നു . കാരണം മണി എന്ന ആദിവാസി ബാലനെ പരിചയപ്പെടുത്തിയത്  അദ്ദേഹം ആണല്ലോ. സംഭാഷണത്തിലെ  പ്രസക്തഭാഗങ്ങള്‍ മാത്രമാണ് ഇവിടെ കൊടുക്കുന്നത്.


ചോ : മാതൃഭൂമിയിലെ ബ്ളോഗനയില്‍ വന്ന പോസ്റില്‍ പറഞ്ഞിരിക്കുന്ന പോലെ താങ്കള്‍ക്ക്  അല്ലെങ്കില്‍ മോഹന്‍ലാലിനു  അതുമല്ലെങ്കില്‍ അമ്മ എന്ന സംഘടനക്കു  മണിയെ എറെടുത്തു കൂടെ . നിങ്ങള്‍ സിനിമാക്കാര്‍ വിചാരിച്ചാല്‍  നടക്കാത്ത കാര്യമൊന്നുമല്ലല്ലോ ഇത്?
ഉ : വയനാടിലെ ആദിവാസികള്‍ക്ക് വേണ്ടി മോഹന്‍ലാലിനോടും ,രഞ്ജന്‍ പ്രമോദിനോടും  അമ്മയോടും എന്തെങ്കിലും ചെയ്തൂടെ?എന്നാണ് ചോദിക്കുന്നതെങ്കില്‍, മോഹന്‍ലാലിന് എന്താണ്  അവനു വേണ്ടി ചെയ്യാന്‍ കഴിയുക, അത് അയാള്‍ വളരെ ഭംഗിയായി ചെയ്തിട്ടുണ്ട് .വയനാട്ടിലെ ആദിവാസി ജീവിത  പ്രശ്നങ്ങളിലേക്ക് ലോകശ്രദ്ധ തിരിക്കുക എന്ന ഉദ്ദേശത്തോട് കൂടി  തന്നെയാണ്‘ഫോട്ടോഗ്രാഫര്‍ എന്ന സിനിമ ചെയ്തിരിക്കുന്നത്.ഒരിക്കലും ഒരു സിനിമ യൂണിറ്റിന്  എത്തിപെടാന്‍ പറ്റാത്ത സ്ഥലത്തേക്ക് ഷൂട്ട് ചെയ്യാന്‍  അദ്ദേഹം വന്നു. വളരെ പ്രയാസമുള്ള ആ സ്ഥലങ്ങളില്‍ പോലും പൂര്‍ണ്ണമായും സിനിമയോട് സഹകരിച്ചു. അത് കൊണ്ട് ഇനിയും മണിക്ക് വേണ്ടി അല്ലെങ്കില്‍ വയനാട്ടിലെ ആദിവാസിക്കള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നു മോഹന്‍ലാലിനോട് ആവശ്യപ്പെടുന്നതില്‍ ന്യായമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല .

         അമ്മ എന്ന സംഘടന  ആദിവാസി ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ചാരിറ്റിട്രസ്റ് അല്ല, അത് മലയാള സിനിമയിലഭിനയിക്കുന്ന താരങ്ങളുടെ ഒരു സാംസ്കാരിക സംഘടനയാണ്. മണി അമ്മയില്‍ അംഗവുമല്ല. ഇനി അമ്മ അത് ചെയ്തുകൂടയ്കയുമില്ല .എന്നാല്‍ ഇത് ഒരു അപൂര്‍വ സംഭവമാണ്. ഒരു ആദിവാസി ബാലന്‍ സിനിമയില്‍ അഭിനയിക്കുന്നതും അവനു അവാര്‍ഡു ലഭിക്കുന്നതും ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ ആദ്യമായിരിക്കും .അതില്‍ നിന്നും ഒരു സെലിബ്രിടിയെയാണ് വയനാടിനു കിട്ടിയിരിക്കുന്നത്.വയനാട്ടിലെ ആദിവാസി ക്ഷേമത്തിന് വേണ്ടി നടത്തപെടുന്ന  സംഘടനകള്‍ക്ക് ആ സെലിബ്രിടിയെ വേണ്ട വിധത്തിതില്‍് ഉപയോഗിക്കാമായിരുന്നു. അവന്റെ ജീവിത നിലവാരം മെച്ചപ്പെടുത്താമായിരുന്നു . ഇക്കാര്യങ്ങള്‍ക്കു ഇനിയും സമയം വൈകിയിട്ടില്ല. ഇനിയും അത്  ചെയ്യാവുന്നതാണ്. അതാര്‍ക്കും ചെയ്യാം .

         രഞ്ജന്‍ പ്രമോദിന് നേരെ തന്നെ വീണ്ടും വിരല്‍ ചൂണ്ടന്നത് ശരിയാണെന്ന് തോന്നുന്നില്ല. എനിക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്തില്ലേ? മണിക്ക് അവാര്‍ഡു കിട്ടിയ വേളയില്‍ വീട് ഉണ്ടാക്കി കൊടുക്കാമെന്ന വാഗ്ദാനം ഗവണ്മെന്റ് നടത്തിയിട്ടുണ്ടെന്നും ആ വാഗ്ദാനങ്ങള്‍ ഇനിയും നിറവേറ്റിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. നമ്മള്‍ മനസ്സിലാക്കേണ്ടത് അവിടെ മണിയെ പ്പോലെ അനേകം കുട്ടികള്‍ നിരാലംബരായി വേറെയുമുണ്ട് എന്നതാണ്. അവരില്‍ പലരും ഫോട്ടോഗ്രാഫര്‍ എന്ന സിനിമയിലുണ്ട്. അതൊരു പ്രത്യേക സാമൂഹിക അവസ്ഥയാണ.ആ സാമൂഹിക അവസ്ഥയെ എടുത്തു കാണിക്കുന്നതിന്  വേണ്ടിയാണു ഫോട്ടോഗ്രാഫര്‍ എന്ന സിനിമ നിര്‍മ്മിച്ചത്.

ചോ: താമിയെന്ന കഥാപാത്രത്തിന് മണിയെന്ന ആദിവാസി ബാലനെ  തന്നെ തിരഞ്ഞെടുക്കാന്‍ എന്തായിരുന്നു കാരണം?
ഉ : മുത്തങ്ങ സമരത്തിനിടയില്‍ ഒറ്റപ്പെട്ടുപോയ ആദിവാസി ബാലന്റെ കഥ പറയുമ്പോള്‍, അത് ചെയ്യുന്നത് ആദിവാസി ബാലന്‍ തന്നെ ആയിരിക്കണമെന്ന നിര്‍ബന്ധം എന്റേതായിരുന്നു.കുടെയുള്ളവരൊക്കെ അഭിപ്രായപെട്ടത് കുറെ കൂടി അഭിനയ പരിചയമുള്ള, ക്യാമറയുടെ മുന്നിലൊക്കെ നിന്ന് ശീലിച്ച കറുത്ത നിറമുള്ള  കുട്ടികളെ ഉപയോഗിച്ചാല്‍ പോരെ അതല്ലേ, കൂടുതല്‍ സൌകര്യം എന്നൊക്കെയായിരുന്നു; കാരണം നമ്മുടെ സാമൂഹിക ജീവിതത്തില്‍ നിന്നും വളരെ അകലമുള്ള ഒരു ബാലനെ വെച്ച് മോഹന്‍ലാലിനെ പോലെ വിലപിടിപ്പുള്ള ഒരു താരത്തിന്റെ ഡേറ്റ്നോപ്പം  ചൂതാടന്‍  സാധിക്കില്ലായിരുന്നു.ആര്‍ക്കും ഇത് ചിന്തിക്കാന്‍ പോലും പറ്റുകയില്ല. മോഹന്‍ലാലെന്ന ഒരു നടന്റെ ഡേറ്റിനനുസരിച്ചു ആ കുട്ടി പെര്‍ഫോം ചെയ്തില്ലെങ്കില്‍ എന്റെ സിനിമ വലിയ കുഴപ്പത്തിലാകുമായിരുന്നു.

          അങ്ങനെ ഒരു ചിന്ത നിലനില്‍ക്കെ തന്നെ ഇങ്ങനെയുള്ള കഥാപാത്രത്തെ  ചെയ്യാന്‍ യഥാര്‍ത്ഥത്തില്‍ ജീവിക്കുന്ന ഒരു ആദിവാസി  ബാലനെ തന്നെ വേണമെന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു. ആ ബാലന് വേണ്ടിയായിരുന്നു സിനിമ. കാരണം ഭാവിയില്‍ എന്തെങ്കിലുമൊരു ശ്രദ്ധ ഇതിനു കിട്ടുകയാണെങ്കില്‍(അവാര്‍ഡു കിട്ടിയപോലെ,ഇപ്പോള്‍ ഈ ചര്‍ച്ച ചെയ്യുന്നത് പോലെ )അവനോ അല്ലെങ്കി അവനെ പോലുള്ള അനേകായിരം കുട്ടികള്‍ക്കോ അതുപകരപ്പെടുമെന്നു  ഞാന്‍ കരുതി. എല്ലാവരും അരുത് എന്ന് പറഞ്ഞ കാര്യം ചെയ്യുന്നതില്‍ ഒരു വലിയ റിസ്ക്കുണ്ട്  പക്ഷെ അതാണ് ശരി എന്ന എന്റെ  വിശ്വാസത്തിലാണ് ഞാന്‍ മുന്നോട്ട് പോയത്.  

ചോ: ഫോട്ടോഗ്രാഫര്‍ എന്ന സിനിമയില്‍ ആയിരക്കണക്കിന് ആദിവാസികള്‍ അഭിനയിചിട്ടുണ്ടല്ലോ. എങ്ങനെയാണ് ഇവരെ കണ്ടെത്തിയത്, അവരുമായി സഹാവസിച്ചത്്?
.ഉ :ഫോട്ടോഗ്രാഫര്‍ എന്ന സിനിമ എഴുതുന്നതിനും മൂന്നാല് വര്‍ഷം മുന്‍പ് തന്നെ  ആദിവാസികള്‍ക്കിടയിലൂടെയുള്ള എന്റെ യാത്ര ആരംഭിച്ചിട്ടുണ്ട് .എനിക്കവരോട് ഉണ്ടായിരുന്നത് ഒരു ആന്ത്രപോളജിക്കള്‍ ‘ഇന്‍ട്രസറ്റ്ായിരുന്നു. മലയില്‍ നിന്നും ഇറങ്ങി വരുന്ന ഒരു സംസ്കാരത്തോടുള്ള കൌതുകമായിരുന്നു അവര്‍ക്കിടയില്‍ എന്നെ നടത്തിച്ചത്. അങ്ങനെ നടക്കുന്ന  യാത്രക്കിടയില്‍ മുത്തങ്ങ സമരം ഉണ്ടാവുകയും ഒരു രക്തസാക്ഷി ഉണ്ടാവുകയും ചെയ്യുന്നു.ആ സമയത്താണ് അവര്‍ക്കിടയിലൂടെ സഞ്ചരിച്ച ഒരാളെന്ന നിലയിലും അവരില്‍ പലരെയും എനിക്കറിയാമെന്നനിലയിലും അവരില്‍ പലരുടെയും മുഖങ്ങള്‍ എനിക്കോര്‍മ്മ വന്നപ്പോഴാണ് ഇങ്ങനെ ഒരു  ഒരു സിനിമ എന്റെ മനസ്സില്‍ വന്നത്. അങ്ങനെയാണ് ഞാന്‍ കണ്ട മുഖങ്ങളിലേക്ക് തന്നെ ഞാന്‍ തിരിച്ചു പോയതും അവരെ തന്നെ ഇതില്‍ പങ്കെടുപ്പിക്കണമെന്നു വിചാരിച്ചതും. അല്ലാതെ മറ്റെതെങ്കിലും നടി നടന്മ്മാരെ കാസറ്റ് ചെയ്യുകയായിരുന്നില്ല.

            ഒരു ഡോക്യുമെന്ററിയുടെ രൂപത്തില്‍ തന്നെ സിനിമയുടെ  അതി വൈകാരികത ഒട്ടും ഇല്ലാതെ ചിത്രീകരിക്കാനാണ്  ഫോട്ടോഗ്രാഫര്‍ എന്ന സിനിമയില്‍ ശ്രമിച്ചത്. ആയിരത്തി അഞ്ഞൂറില്‍ പരം ആദിവാസികള്‍, പല പ്രായത്തിലുള്ളവര്‍ ഈ സിനിമയില്‍ വന്നിട്ടുണ്ട് .അവരെയൊക്കെ സംഘടിപ്പിച്ചത ആദിവാസിക്കള്‍ക്കിടയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ വഴിയും അവിടുത്തെ അദ്ധ്യാപകര്‍ വഴിയും ഊരുകളില്‍ നടന്നുമൊക്കെയാണ്. ഒരു ലൊക്കേഷനില്‍ നിന്നും മറ്റൊരു മറ്റൊരു ലോക്കൊഷനിലേക്ക് ഇവരെ കൊണ്ട് പോകുക എന്നത് വളരെ ശ്രമകരമായ ജോലിയാണ്. അതില്‍ എന്നെ പലരും സഹായിച്ചിട്ടുണ്ട്. അതൊക്കെ ഞാന്‍ ഇവിടെ നന്ദിപൂര്‍വ്വം സ്മരിക്കുന്നു.

ചോ :ഫോട്ടോഗ്രാഫര്‍ എന്ന സിനിമയും അതിലെ ആദിവാസി പ്രശ്നവും  വേണ്ടവിധത്തില്‍  സമൂഹം എറെടുക്കാത്ത ത്തിന്റെ  കാരണമെന്താണെന്ന്  താങ്കള്‍ അന്യേഷിചിട്ടുണ്ടോ ?

ഉ : ഫോട്ടോഗ്രാഫര്‍ എന്ന സിനിമ സമൂഹം എറെടുതില്ല എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല  .അത് എറെടുത്തു എന്നതിന് തെളിവാണ്  മാതൃഭൂമി പ്രസിദ്ധീകരിച്ച ഈ ബ്ളോഗ് തന്നെ, യഥാര്‍ത്ഥത്തില്‍ ഈ സിനിമയാണല്ലോ ഈ ചലനങ്ങളൊക്കെ ഉണ്ടാക്കിയത് .ഓരോ സിനിമയും പല തലത്തിലാണ് ആളുകളോട് സംവദിച്ചു കൊണ്ടിരിക്കുക ,ചില ആളുകളോട് വളരെ പെട്ടെന്ന് തന്നെ അത് സംവദിക്കും  മറ്റു ചിലരോട് സംവദിക്കാന്‍ ചിലപ്പോ കുറെ കാലമെടുക്കും , കുറെക്കുടി കാലം കഴിയുമ്പോ കുറെയധികം ആളുകള്‍ക്ക് സിനിമ മനസ്സിലാവും . അത് കാലത്തിനു മുന്നേ സഞ്ചരിക്കുന്ന എല്ലാ കലാ സൃഷ്ടിക്കും സംഭവിക്കുന്ന ഒരവസ്ഥയാണ്. ചിലപോള്‍ ഇതായിരിക്കും ആ  സിനിമ ചര്‍ച്ച ചെയ്യപെടാനുള്ള ഒരു  സമയം. പക്ഷെ ആ സിനിമ കൊണ്ട് ഉദ്ദേശിച്ച സല്‍ക്കര്‍മമെന്താണോ അത് നിറവേറും  എന്ന് തന്നെയാണ് എന്റെ വിശ്വാസം.


ചോ : ഇങ്ങനെയൊക്കെ ആണെങ്കിലും മണിയുടെ കാര്യം  ഇപ്പോഴും കഷ്ടത്തിലാണ്.  മണിക്ക് വേണ്ടി നമുക്ക് ഇനി എന്ത് ചെയ്യാന്‍ കഴിയുമെന്നാണ്  താങ്കള്‍ പറയുന്നത്  

ഉ : മണിക്ക് വേണ്ടി ഒരു ചരിടബില്‍ ട്രസ്റ് ഉണ്ടാക്കിയിട്ട് അതിലേക്കു കുറെ ഫുണ്ട് സ്വീകരിച്ചു അവനെയൊരു ഭിക്ഷ ദേഹിയാക്കുകയല്ല വേണ്ടത്. പകരം അവനു വിദ്യാഭ്യാസം കൊടുക്കുക എന്നതാണ്  .അതിനു വേണ്ടി അവനെ വിദ്യാഭ്യാസത്തിന്റെ മഹിമ മനസ്സിലാക്കി കൊടുക്കുകയും അതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കൊടുക്കുകയുമാണ് വേണ്ടത്.

           അത്തരത്തിലുള്ള ബോധ്യപെടുത്തലുളോട് കുടി അവനു പഠനം തുടങ്ങണമെങ്കില്‍് അവനു പറ്റിയ സ്ഥലം വയനാട്ടില്‍ തന്നെ കെ ജെ ബേബി മാഷ് നടത്തുന്ന കനവ്”സ്കൂളാണ് . വളരെ മിടുക്കന്മാരായ കുട്ടികള്‍ അവിടെ പഠിക്കുന്നുണ്ട് . അത്തരം കാര്യങ്ങളൊക്കെ വളരെ വിദഗ്ദമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു വ്യക്തിയാണ് ബേബി മാഷ് .വയനാട്ടിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സമുന്നതനായ ഒരാളാണ് അദ്ദേഹം .നാട്ടു ഗദ്ധിഗ എന്ന ഒറ്റ കൃതി കൊണ്ട് കേരളത്തിലെ സാംസ്കാരിക മണ്ഡലത്തില്‍ മികച്ച സ്ഥാനം പിടിച്ച ആളാണ് . കെ ജെ ബേബി മാഷുടെ ശ്രദ്ധയില്‍  ഈ ബാലന്‍ എന്ത് കൊണ്ടാണ്  പെടാതിരുന്നത് എന്ന കാര്യമാണ് എന്നഅശ്ച്ചര്യപ്പെടുത്തുന്നത്?.

           കെ ജെ ബേബി മാഷുടെ കനവു എന്ന സ്കൂളിന്റെ ശ്രദ്ധയിലേക്ക് മണിയെ കാണിച്ചു കൊടുക്കുക എന്നതാണ് ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം. അതിന് കുഞ്ഞമ്മദിക്കക്ക് കഴിയില്ലേയെന്നാണ് ഞാന്‍ ചോദിക്കുന്നത്. അവിടെ അവനു ഭക്ഷണവും  താമസവും പഠനവും ഉറപ്പാണ്. അവനവിടെ ഇഷ്ടപെടുമെന്നാണ് ഞാനും വിശ്വസിക്കുന്നത്.

           പിന്നെ അവന്റെ കുടുംബത്തിനു താമസിക്കാന്‍  വീട് ഉണ്ടാക്കുന്ന കാര്യത്തില്‍ നമ്മളെ പോലുള്ളവര്‍ മുന്‍ കൈ എടുത്തു പണം സ്വരൂപിക്കാം  എന്ന് തന്നെയാണ് തോന്നുന്നത്, സര്‍ക്കാര്‍ ഇനിയും വാക്ക് പാലിക്കുന്നില്ലെങ്കില്‍ !!.  നമ്മുടെ കുട്ടികള്‍ പഠിക്കുന്ന പോലെ  അവനു മനസിലാകുന്ന ഭാഷയില്‍ അവന്റെ സാമൂഹിക സാഹചര്യങ്ങളില്‍ നിന്ന് കൊണ്ടുള്ള രീതിയില്‍ കണക്കും സയന്‍സും  ഈ ലോകവും അവനെ പഠിപ്പിക്കുക എന്നതാണ്.  അവന്റെയും അവനെപോലുല്ലവരുടെയും പട്ടിണി മാറാന്‍ വേണ്ടിയാണല്ലോ നാം സംസാരിക്കുന്നതു.
(സംഭാഷണം ഇവിടെ തീരുന്നു) ...............................

       ഫോട്ടോഗ്രാഫര്‍ എന്ന സിനിമ നാഷണല്‍ അവാര്‍ഡിനയക്കാന്‍ കഴിയാത്തതിന്റെ വിഷമം അദ്ദേഹം പറയുകയുണ്ടായി, സബ്  ടൈറ്റില്‍ ചെയ്തു ഒരു പ്രിന്റടിച്ചു കമ്മിറ്റിക്ക് മുന്നില്‍ സബ്മിറ്റ് ചെയ്യാന്‍ ഒരു ലക്ഷം രൂപ ചിലവുണ്ടായിരുന്നു അന്ന്. അത് മുടക്കാന്‍ അദ്ദേഹത്തിന്റെ കയ്യിലില്ലാത്തതിനാല്‍  അതിനു സാധിച്ചില്ല. അത് നടന്നിരുന്നെങ്കില്‍ ദേശിയ തലത്തില്‍ മണി ശ്രദ്ധിക്കപെടുമായിരുന്നു എന്ന് അദ്ദേഹം പറയുന്നു.

      ഷൂട്ടിംഗ് കഴിഞ്ഞ ഉടനെ തന്നെ മണിയെ ഏതുവിധത്തില്‍ വേണമെങ്കിലും പഠിപ്പിക്കാന്‍ തയ്യാറാണെന്ന് മണിയോടും, മണിയെ കണ്ടത്താന്‍ സഹായിച്ച റജിയെന്ന അദ്ധ്യാപകനോടും സംവിധായകന്‍ പറഞ്ഞതാണ്. എന്നിട്ടും മണി സ്കൂളില്‍ പോകാതിരുന്നത്, സര്‍ക്കാര്‍ വക സ്കൂള്‍ അവിടെ ഇല്ലാതിരുന്നിട്ടല്ല .അപ്പോള്‍ അവരെ സ്കൂളുകളില്‍ നിന്നും അകറ്റുന്നത്തിന്റെ യഥാര്‍ത്ഥ കാരണം അന്യേഷിക്കെണ്ടിയിരിക്കുന്നു. . നമ്മുടെ സര്‍ക്കാര്‍ സ്ചൂലുകളില്‍ ഭക്ഷണം കൊടുക്കുന്നുണ്ട് വളരെ ക്കാലമായി , ആദി വാസി കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാന്‍ പ്രത്യേകം സ്കൂളുകളുണ്ട് ,ഒന്നിനും അഞ്ചു കാശിന്റെ ചെലവില്ല . അപ്പോള്‍ പിന്നെ പ്രശനം വേറെ എവിടെയോ ആണ് . അവിടെയാണ് കെ ജെ ബേബി മാഷുടെ കനവു പോലത്തെ സ്കൂലുകല്കുള്ള പ്രസക്തി .മണിയെ പോലെയുള്ളവര്‍ അവിടെയാണ് എതിപ്ര്ടെണ്ടത് .കലയിലും സംസ്കാരത്തിലും നിനുകൊണ്ടാണ് കനവു കുട്ടികളെ വളര്‍ത്തുന്നത് .

     
            മണി എന്ന സെലിബ്രിടിയെ വെച്ച വയനാട്ടിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് ചെയ്യാമായിരുന്ന കാര്യങ്ങള്‍ നിരവധിയാണ്. കേരളത്തില്‍ ആദിവാസി ക്ഷേമത്തിന് വിദേശ ഫണ്ടും സ്വീകരിച്ചു ഇരിക്കുന്ന സര്‍ക്കാര്‍ സര്‍ക്കാര്‍ ഇതര സംഘടനകളുടെ  ശ്രദ്ധയില്‍ ഇതൊന്നും പെട്ടിട്ടില്ലന്നാണോ നാം മനസ്സിലാക്കേണ്ടത് അതല്ല അവര്‍ക്ക് കൂട്ടിയാല്‍ കൂട്ടാവുന്ന  കാര്യങ്ങളല്ല ഇതൊന്നും എന്നാണോ ?

            മണി ഒരു പ്രധിനിതി മാത്രമാണ് അവനെ പോലെ തന്നെ അനേകം ആദി വാസി കുട്ടികള്‍ ആ സിനിമയിലഭിനയിച്ചിട്ടുണ്ട് ,അല്ലാത്തവരുമുണ്ട് .ഇത് അത്ര പെട്ടന്ന് തീരാന്‍ പോകുന്ന ചര്ച്ചയോന്നുമല്ല .

           രഞ്ജന്‍ പ്രമോട് പറഞ്ഞ പോലെ നീ ചെയ്തോ അവന്‍ ചെയ്തോ എന്ന് അന്യേഷിക്കാന്‍ നില്‍ക്കാതെ എന്ത് ചെയ്തു എന്നും എന്ത് ചെയ്യാന്‍ കഴിയുമെന്നും നോക്കുക . വയനാട്ടിലെ ആദിവാസി കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍  ഫോട്ടോഗ്രാഫര്‍‘എന്ന സിനിമയിലൂടെ രഞ്ജന്‍ പ്രമോദിന് ഉയര്‍ത്തിപിടച്ച പ്രതിനിധിയാണ് മണി എന്ന ബാലന്‍.

        അതെ ഇത് ഒരു സെലിബ്രിടി പട്ടിണി ആയതിന്റെ കഥയല്ല ഒരു പട്ടിനിക്കാരന്‍ സെലിബ്രിടി ആയ കഥയാണ്. മണി ഒരു സമരയുധമാണ്. വയനാട്ടിലെ ആദിവാസി കുട്ടികളുടെ ക്ഷേമാതിന്ഹു വേണ്ടി പോരാടാന്‍ മുന്നില്‍ നിര്‍ത്തേണ്ട സമരായുധം .

          അവസാനം ഫോണ്‍ കട്ട് ചെയ്യുമ്പോള്‍ രഞ്ജന്‍ പ്രമോദ്  നാടന്‍ ഭാഷയില്‍ പറഞ്ഞത് .... എല്ലാവരും കൂടെ  അവനു ഒരു വീടുണ്ടാക്കി കൊടടയ്! ... എന്നാണ്.

zakariya

(ഈ ചര്‍ച്ചയില്‍ നിരക്ഷരന്റെ പങ്കു ചെറുതല്ല , വായിക്കുക... മണി ഇപ്പോഴും പട്ടിണിയിലാണ്)

7 comments:

 1. മണിക്ക് വേണ്ടി ഒരു ചരിടബില്‍ ട്രസ്റ് ഉണ്ടാക്കിയിട്ട് അതിലേക്കു കുറെ ഫുണ്ട് സ്വീകരിച്ചു അവനെയൊരു ഭിക്ഷ ദേഹിയാക്കുകയല്ല വേണ്ടത്. പകരം അവനു വിദ്യാഭ്യാസം കൊടുക്കുക എന്നതാണ് .അതിനു വേണ്ടി അവനെ വിദ്യാഭ്യാസത്തിന്റെ മഹിമ മനസ്സിലാക്കി കൊടുക്കുകയും അതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കൊടുക്കുകയുമാണ് വേണ്ടത്.

  അത്തരത്തിലുള്ള ബോധ്യപെടുത്തലുളോട് കുടി അവനു പഠനം തുടങ്ങണമെങ്കില്‍് അവനു പറ്റിയ സ്ഥലം വയനാട്ടില്‍ തന്നെ കെ ജെ ബേബി മാഷ് നടത്തുന്ന കനവ്”സ്കൂളാണ് . വളരെ മിടുക്കന്മാരായ കുട്ടികള്‍ അവിടെ പഠിക്കുന്നുണ്ട് . അത്തരം കാര്യങ്ങളൊക്കെ വളരെ വിദഗ്ദമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു വ്യക്തിയാണ് ബേബി മാഷ് .വയനാട്ടിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സമുന്നതനായ ഒരാളാണ് അദ്ദേഹം .നാട്ടു ഗദ്ധിഗ എന്ന ഒറ്റ കൃതി കൊണ്ട് കേരളത്തിലെ സാംസ്കാരിക മണ്ഡലത്തില്‍ മികച്ച സ്ഥാനം പിടിച്ച ആളാണ് . കെ ജെ ബേബി മാഷുടെ ശ്രദ്ധയില്‍ ഈ ബാലന്‍ എന്ത് കൊണ്ടാണ് പെടാതിരുന്നത് എന്ന കാര്യമാണ് എന്നഅശ്ച്ചര്യപ്പെടുത്തുന്നത്?.

  കെ ജെ ബേബി മാഷുടെ കനവു എന്ന സ്കൂളിന്റെ ശ്രദ്ധയിലേക്ക് മണിയെ കാണിച്ചു കൊടുക്കുക എന്നതാണ് ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം. അതിന് കുഞ്ഞമ്മദിക്കക്ക് കഴിയില്ലേയെന്നാണ് ഞാന്‍ ചോദിക്കുന്നത്. അവിടെ അവനു ഭക്ഷണവും താമസവും പഠനവും ഉറപ്പാണ്. അവനവിടെ ഇഷ്ടപെടുമെന്നാണ് ഞാനും വിശ്വസിക്കുന്നത്.

  പിന്നെ അവന്റെ കുടുംബത്തിനു താമസിക്കാന്‍ വീട് ഉണ്ടാക്കുന്ന കാര്യത്തില്‍ നമ്മളെ പോലുള്ളവര്‍ മുന്‍ കൈ എടുത്തു പണം സ്വരൂപിക്കാം എന്ന് തന്നെയാണ് തോന്നുന്നത്, സര്‍ക്കാര്‍ ഇനിയും വാക്ക് പാലിക്കുന്നില്ലെങ്കില്‍ !!. നമ്മുടെ കുട്ടികള്‍ പഠിക്കുന്ന പോലെ അവനു മനസിലാകുന്ന ഭാഷയില്‍ അവന്റെ സാമൂഹിക സാഹചര്യങ്ങളില്‍ നിന്ന് കൊണ്ടുള്ള രീതിയില്‍ കണക്കും സയന്‍സും ഈ ലോകവും അവനെ പഠിപ്പിക്കുക എന്നതാണ്. അവന്റെയും അവനെപോലുല്ലവരുടെയും പട്ടിണി മാറാന്‍ വേണ്ടിയാണല്ലോ നാം സംസാരിക്കുന്നതു.  അതെ, അതു തന്നെയാണ് വേണ്ടത്.  നിരക്ഷരന്റെ പോസ്റ്റ് കണ്ടിരുന്നു.
  മാതൃഭൂമിയിലും കണ്ടു.
  ഇങ്ങനെയൊരു ചര്‍ച്ചക്ക് ആ പോസ്റ്റ് കാരണമാകുമ്പോള്‍
  ഒരു ബ്ലൊഗ്ഗറെന്ന നിലയില്‍ എനിക്കും അഭിമാനിക്കാം!

  ReplyDelete
 2. നിരക്ഷരന്‍റെ പോസ്റ്റ് കണ്ടിരുന്നു...
  അത് വായിച്ചപ്പോഴും സര്‍ക്കാര്‍ ആദിവാസി കുട്ടികള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ ശ്രമിച്ചില്ലല്ലോ എന്നാണു കരുതിയത്‌.
  സിനിമാ പ്രവര്‍ത്തകര്‍ക്ക് ചെയ്യാന്‍ കഴിയുന്നതിനു ഒരു പരിധി
  ഉണ്ടാവുമല്ലോ ‍ അവര്‍ മണിയെയോ ആ സിനിമയില്‍ അഭിനയിച്ച കുറച്ചു പെരെയോ സഹായിച്ചത് കൊണ്ടു മാത്രം ആദിവാസികളുടെ
  പ്രശ്നങ്ങള്‍ തീരുന്നില്ലല്ലോ... ഏതായാലും രഞ്ജന്‍ പ്രമോദ് പറഞ്ഞപോലെ ആ സിനിമ കൊണ്ട് ഉദ്ദേശിച്ച സല്‍ക്കര്‍മ്മം
  എന്താണോ അത് കുറെ വൈകിയാണെങ്കിലും നിറവേറും എന്നു ഇപ്പോള്‍ തോന്നുന്നു.

  ആ പോസ്റ്റ്‌ കണ്ടു ഒരു കമന്റ്‌ ഇടുകയോ സഹതപിക്കുകയോ
  മാത്രം ചെയ്യാതെ രഞ്ജന്‍ പ്രമോദിനെ ടെലഫോണ്‍ ഇന്റര്‍വ്യൂ നടത്താനും അതിലെ സത്യാവസ്ഥ ഇങ്ങനെ ഒരു പോസ്റ്റിലൂടെ
  വായനക്കാരില്‍ എത്തിക്കാനും ഉള്ള Zakariya Edayoorന്‍റെ
  ഈ ശ്രമത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

  ReplyDelete
 3. ഇപ്പൊ കാര്യങ്ങള്‍ കുറേകൂടി
  ആഴത്തില്‍ ഒരു പൊതു ചര്‍ച്ച
  ആയി എന്ന് അല്ലാതെ പരിഹാര
  മാര്‍ഗങ്ങള്‍ ഒന്നും അത്ര അരികത്തു
  അല്ല .എന്തായാലും ശ്രി സകരിയുടെ
  ഉദ്യമത്തിന് അഭിനദനങ്ങള്‍ .അമ്മയും
  ലളുമൊക്കെ രഞ്ജിത്തിന്റെ ഉത്തരവാദിത്വങ്ങളില്‍
  പെട്ട കാര്യം അല്ല .അദ്ദേഹത്തിന്റെ മറുപടിയും
  വ്യക്തം .അവ്യക്തത മണിയുടെ കാര്യത്തില്‍
  മാത്രം .എല്ലാ ആദിവസ്സികളെയും ഏറ്റു എടുക്കണ്ട
  മണിക്ക് വേണ്ടി എന്തെങ്കിലും ചെയ്തു കൂടെ ?
  നാം അടങ്ങുന്ന പ്രേഖ്ഷകരല്ലേ അവനെ സെലെബ്രിടി
  ആക്കിയത്? അതോ കറുത്ത സെലെബ്രിടികള്‍ക്ക്
  എല്ലായിടത്തും വില ഒന്ന് പോലെ അല്ലെ ?

  ReplyDelete
 4. നിരക്ഷരന്റെ പോസ്റ്റ് ഞാനും വായിച്ചിരുന്നു .അന്ന് നമ്മള്‍ പരസ്പരം പഴിചാരാതെ ക്രിയാത്മകമായി എന്ത് ചെയ്യാന്‍ കഴിയും എന്ന് ആരായുകയാണ് വേണ്ടതെന്ന അഭിപ്രായവും എഴുതിയിരുന്നു.
  ഇത് കേവലം ഒരു മണിയുടെ മാത്രം പട്ടിണിയുടെ പ്രശ്നമല്ല .എല്ലാവരും ഏകസ്വരത്തില്‍ പറഞ്ഞത് പോലെ മണിയെപോലെ ആദിവാസി മേഖലയില്‍ പട്ടിണി തിന്നു നരകിക്കുന്ന അനേകായിരം മണി മാരുടെ ദുരന്ത കഥയാണ്‌..
  സര്‍ക്കാരിനും ഉയര്‍ന്ന സേവന മനസ്തിതിയുള്ള പ്രസ്ഥാനങ്ങള്‍ക്കും മാത്രം പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നം..വ്യക്തികള്‍ക്കും കൊച്ചു കൊച്ചു സംഭാവനകള്‍ കഴിയും വിധം ചെയ്യാനാകും .
  മമ്മദിക്കയെപോലുള്ളവര്‍ ചെയ്യുന്നത് എത്രയോ വലിയ പുണ്യം (അങ്ങനെഒന്നുന്ടെങ്കില്‍)കിട്ടുന്ന പ്രവൃത്തിയാണ് !!
  മണിയെയും അവന്‍ പ്രതി നിധാനം ചെയ്യുന്ന കീഴാള സമൂഹത്തെയും മുഖ്യധാരയിലേക്ക് കൊണ്ടുവന്ന രഞ്ജന്‍ പ്രമോദും പ്രശംസയര്‍ഹിക്കുന്നു...അദ്ദേഹം പിന്നീട് നേരിട്ട വിഷമതകള്‍ അറിയാന്‍ സക്കറിയയുടെ ഈ കുറിപ്പും സഹായകമായി ..ഒരു മണിയെയല്ല നമ്മള്‍ രക്ഷിക്കേണ്ടത് ..അവന്‍ ഉള്‍പ്പെടുന്ന ഒരു സമൂഹത്തെയാണ്

  ReplyDelete
 5. നിരക്ഷരന്റെ പോസ്റ്റിലൂടെ കാര്യമറിഞ്ഞു. ഇപ്പോള്‍ കുറച്ചു കൂടി വ്യക്തമായി. നമുക്കെന്ത് ചെയ്യാനാവും എന്ന് നോക്കുക. രമേശേട്ടന്‍ പറഞ്ഞ പോലെ ഇതൊരു മണിയുടെ മാത്രം പ്രശ്നമല്ല. ധാരാളം മനിമാരുടെ പ്രശ്നമാണ്.

  ReplyDelete
 6. niraksharinil vythaisthamayi adivasi prashanathe nokekanunathil zakariya vigayichirikunu....cinema oru prashanathe samuhathinte munil aethichal ,politicianmarum,ngosukalumelam avaruday utharavaditham niravetukayan vendath alathe nirakshrante akshrabyasathe andamayi pinthudarn ranjan pramodine polulavare cheetha parayukayal vendath

  ReplyDelete